SEED News

സീഡ് കൂട്ടുകാർ പറയുന്നു, ഞങ്ങടെ ഡി.എം.ഒ. സൂപ്പറാ...


മലപ്പുറം: ജില്ലയിലെ ആരോഗ്യരംഗത്ത് സ്തുത്യർഹമായ പ്രവർത്തനങ്ങളുമായി മാതൃകയായ ഡി.എം.ഒ. ഡോ. കെ.സക്കീനയ്ക്ക് മാതൃഭൂമി സീഡ് പ്രവർത്തകരുടെ ആദരം. ഹരിതകേരളം മിഷൻ നടത്തുന്ന മൂന്നാമത്തെ ഉത്സവമായ ഡോക്ടേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി മലപ്പുറം എ.യു.പി. സ്‌കൂളിലെ സീഡ് വിദ്യാർഥികളാണ് ഡി.എം.ഒ.യുടെ മാതൃകാപ്രവർത്തനങ്ങളെ അഭിനന്ദിക്കാനെത്തിയത്. പൂച്ചെണ്ടുനൽകി കുട്ടികൾ അവരെ ആദരിച്ചു.
കുട്ടികളുടെ ചോദ്യങ്ങൾക്ക് അവർ മറുപടിനൽകി. നിപ പ്രതിരോധഘട്ടത്തിൽ നേരിട്ട വെല്ലുവിളികളെക്കുറിച്ചും അവർ വാചാലയായി. രോഗം ബാധിച്ചവരെന്ന് സംശയിക്കപ്പെട്ടവരെ സദാ നിരീക്ഷിക്കുക എന്നതായിരുന്നു മുഖ്യം. 
ജനങ്ങളിലെ ഭീതിയും ആശങ്കളും മൂലം കേൾക്കേണ്ടിവന്ന ശകാരങ്ങൾ ഏറെ. എങ്കിലും നാടിനെയാകെ വിറപ്പിച്ച ഒരു മഹാമാരിയെ നിഷ്‌പ്രഭമാക്കിയതിൽ സംതൃപ്തയാണ്-സക്കീന പറഞ്ഞു.
'നമ്മുടെ ജില്ലയെ സംബന്ധിച്ചിടത്തോളം െഡങ്കിപ്പനിയാണ് ഇപ്പോൾ മുഖ്യശത്രു. നിലവിലെ സാഹചര്യത്തിൽ െഡങ്കിപ്പനിക്കെതിരെയുള്ള പ്രവർത്തനങ്ങൾ കൂടുതൽ ഊർജസ്വലമാക്കേണ്ടിയിരിക്കുന്നു. 
കൊതുകാണ് വില്ലൻ. കൊതുകിനെ തുരത്താൻ തന്നാൽ കഴിയുന്ന കാര്യങ്ങൾ ഓരോരുത്തരും ചെയ്യണം.
ജില്ലയിലൊട്ടാകെ സീഡ് നടത്തിവരുന്ന വിവിധ പ്രവർത്തനങ്ങളെ അഭിനന്ദിച്ച ഡി.എം.ഒ.യ്ക്ക് ശുചീകരണ പ്രവർത്തനങ്ങൾ ഇനിയും മികച്ചതാക്കുമെന്ന് ഉറപ്പുനൽകിയാണ് വിദ്യാർത്ഥികൾ മടങ്ങിയത്.

September 01
12:53 2018

Write a Comment

Related News