SEED News

ഓണത്തിന് ‘ഒരു മുറം പച്ചക്കറി’ വിളയിക്കാൻ എ.കെ.എം.എച്ച്.എസ്.എസ്സിലെ സീഡ് വിദ്യാർഥികൾ


കോട്ടയ്ക്കൽ: ഓണത്തിന് വിഷരഹിത പച്ചക്കറി വിളയിക്കാൻ കോട്ടൂർ എ.കെ.എം. ഹയർ സെക്കഡറി സ്‌കൂളിലെ സീഡ് ക്ലബ്ബ് പ്രവർത്തകർ.  ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി ഗൈഡ്  അധ്യാപിക ഷൈബി വഴുതന തൈ നട്ട് ഉദ്ഘാടനം ചെയ്തു. സ്‌കൂളിലെ സ്‌കൗട്ട് ആൻഡ് ഗൈഡ്, ജെ.ആർ.സി. വിദ്യാർഥികളുടെ  വീടുകളിൽ കൃഷിത്തോട്ടം നിർ
മിക്കും. 
പയർ, വഴുതന, വെണ്ട, ചീര, മുളക്, പടവലം, പാവൽ, തക്കാളി തുടങ്ങിയവയാണ് കുട്ടികളുടെ വീട്ടിൽ കൃഷിചെയ്യുന്നത്. മികച്ച രീതിയിൽ കൃഷി ചെയ്യുന്ന വിദ്യാർഥികൾക്ക് സീഡ് ക്ലബ്ബ്  സമ്മാനങ്ങൾ നൽകും. സീഡ് കോ-ഓർഡിനേറ്റർ പി. ഫൈറൂസ്, എം. സമീർ, കെ.വി. ഫവാസ്, സരിത, കെ. നിജ എന്നിവർ നേതൃത്വം നൽകി.

September 01
12:53 2018

Write a Comment

Related News