SEED News

കോട്ടയ്ക്കൽ രാജാസ് സ്കൂളിൽ ‘നാളേയ്ക്കൊരു തണൽ’


കോട്ടയ്ക്കൽ: ഗവ. രാജാസ് ഹയർസെക്കൻഡറി സ്കൂളിലെ ഹരിതസേനയുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് തണൽവൃക്ഷത്തൈകൾ നൽകി.
മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി എത്തിച്ച തൈകളും മലപ്പുറം ഫോറസ്റ്റ് ഓഫീസിൽനിന്ന്‌ ശേഖരിച്ച തൈകളുമാണ് നൽകിയത്. നഗരസഭാഗം രാമചന്ദ്രൻ മഠത്തിൽ ഉദ്ഘാടനംചെയ്തു. ഉപ പ്രഥമാധ്യാപിക കെ.കെ. നിർമല, ഹരിതസേന കോ-ഓർഡിനേറ്റർ കെ. വിഷ്ണുരാജ്, കെ. മുജീബ് റഹ്‌മാൻ, 
സ്റ്റാഫ് സെക്രട്ടറി സമീർബാബു എന്നിവർ നേതൃത്വംനൽകി. സ്കൂൾ വളപ്പിൽ വൃക്ഷത്തൈനടലുമുണ്ടായി.

September 01
12:53 2018

Write a Comment

Related News