SEED News

പത്തിലക്കറിയുടെ ആരോഗ്യ സന്ദേശവുമായി ചേങ്ങോട്ടൂർ സ്‌കൂൾ



ചട്ടിപറമ്പ്: ചേങ്ങോട്ടൂർ എ.എം.എൽ.പി.സ്കൂളിലെ മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ കർക്കടകത്തിലെ പത്തിലക്കറി ഒരുക്കി. ഭക്ഷ്യയോഗ്യമായ ഇലക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ‘നല്ല ഭക്ഷണം നല്ല ആരോഗ്യം’ എന്ന ബോധവത്കരണ സന്ദേശവും നൽകി.
വിദ്യാർഥികൾ വീടുകളിൽനിന്ന് ശേഖരിച്ചെത്തിച്ച പത്തിനം ഇലകൾ ഉപയോഗിച്ച് തയ്യാറാക്കിയ കറി ഉച്ചഭക്ഷണത്തിനൊപ്പം നൽകി.
 പ്രഥമാധ്യാപകൻ യു. സാബു, സ്കൂളിലെ മാതൃഭൂമി സീഡ് കോ-ഓർഡിനേറ്റർമാരായ ശ്രീജ, ഫസീല, അധ്യാപകരായ ജംഷീദ, മറിയം, ബിന്ദു, ഷാഹിന, പി.പി. ഹക്കീം തുടങ്ങിയവർ നേതൃത്വംനൽകി.

September 04
12:53 2018

Write a Comment

Related News