SEED News

രുചിയൂറും ചക്ക ഉത്സവം

സ്‌കൂളുകളിൽ ചക്കമഹോത്സവം ആഘോഷിച്ചു. കൊട്ടില ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ചക്കമഹോത്സവം നടന്നത്. ചക്കകൊണ്ട് പായസം, ജാം, ബിരിയാണി, അച്ചാർ, കാരയപ്പം, വട, ഉപ്പേരി, തോരൻ, ചക്കക്കുരുപ്പുട്ട്, ഉണ്ട തുടങ്ങിയവയുണ്ടാക്കി. 
വിദ്യാർഥികൾക്ക് ചക്കവിഭവങ്ങൾ നവ്യാനുഭവമായി. പ്രഥമാധ്യാപകൻ പി.വി.ഷാജിറാം ഉദ്ഘാടനം ചെയ്തു. സീഡ് കോ-ഓർഡിനേറ്റർ എ.നാരായണൻ, കെ.മനോജ്കുമാർ എന്നിവർ നേതൃത്വം നൽകി.  
ഇരിങ്ങൽ യു.പി.സ്‌കൂളിൽ മാതൃഭൂമി സീഡ്, ഇക്കോ ക്ലബ്ബ്, വിദ്യാരംഗം കലാസാഹിത്യവേദി  എന്നിവയുടെ നേതൃത്വത്തിലാണ് ചക്കമഹോത്സവം നടന്നത്. ഗ്രാമപ്പഞ്ചായത്ത് അംഗം സൗമിനി നാരായണൻ ഉദ്ഘാടനം ചെയ്തു. 
കൃഷി ഓഫീസർ എം.ഗംഗാധരൻ പ്ലാവിൻതൈകളുടെ വിതിരണോദ്ഘാടനം നിർവ്വഹിച്ചു. 
പ്രഥമാധ്യാപിക കെ.പി.ജയശ്രീ, ടി.ഇ. ജയരാജൻ, ടി.ചന്ദ്രൻ, ഇ.വിജയൻ, എൻ.വി.പദ്മിനി, പി.എം.ഗീത എന്നിവർ സംസാരിച്ചു.  

September 06
12:53 2018

Write a Comment

Related News