SEED News

സീഡ്‌ ക്ളബ്ബ്‌ മുന്നിട്ടിറങ്ങി സ്കൂളിൽ നാപ്കിൻ വിതരണയന്ത്രവും ഇൻസിനറേറ്ററും സ്ഥാപിച്ചു


പാലക്കാട്: വ്യക്തിശുചിത്വത്തിനും മാലിന്യസംസ്കരണത്തിനും ഒരേപോലെ പ്രാധാന്യം നൽകി കൊടുവായൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബ്. നാപ്കിൻ വെൻഡിങ് യന്ത്രവും ഇൻസിനറേറ്ററും സ്കൂളിൽ സ്ഥാപിച്ചു. 
രണ്ട് ഇൻസിനറേറ്ററും ഒരു നാപ്കിൻ വെൻഡിങ് യന്ത്രവും പ്രിൻസിപ്പൽ ടി. ശോഭതന്നെ സ്പോൺസർ ചെയ്തതും മാതൃകയായി.
30 നാപ്കിനുകൾ ഒരേസമയം കത്തിച്ചുകളയാവുന്നതാണ് ഇൻസിനറേറ്റർ. 
ഒരുദിവസം ഒരുയന്ത്രത്തിൽ ആറുതവണയായി 180 എണ്ണംവരെ കത്തിച്ചുകളയാം. 12 ബാച്ചുകളിലായി സ്കൂളിൽ പെൺകുട്ടികൾ പഠിക്കുന്നുണ്ട്.
യന്ത്രങ്ങൾ പ്രിൻസിപ്പൽ ടി. ശോഭ ഉദ്ഘാടനംചെയ്തു. അസി. പ്രിൻസിപ്പൽ ഗിരിജ, സീഡ് കോ-ഓർഡിനേറ്റർ വൈ.കെ. അജിതകുമാരി, അധ്യാപികമാരായ ലക്ഷ്മിപ്രിയ, രാജലക്ഷ്മി, ഹരിഷ്മ തുടങ്ങിയവർ 
പങ്കെടുത്തു..

September 07
12:53 2018

Write a Comment

Related News