SEED News

ഓർക്കാട്ടേരി ഹൈസ്കൂളിൽ ലവ് പ്ലാസ്റ്റിക് പദ്ധതി

ഏറാമല: മാതൃഭൂമി സീഡ് ക്ലബ്ബ് നടപ്പാക്കുന്ന ലവ് പ്ലാസ്റ്റിക് പദ്ധതി ഓർക്കാട്ടേരി കെ.കെ.എം. ഗവ. ഹൈസ്കൂളിൽ തുടങ്ങി. ഇതിന്റെ മുന്നോടിയായി പ്ലാസ്റ്റിക്ക് ബോധവത്കരണ അസംബ്ലി സംഘടിപ്പിച്ചു. സ്കൂളിനെ പ്ലാസ്റ്റിക് ബോട്ടിൽ രഹിത വിദ്യാലയമായി ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് പി.കെ. സുമ പ്രഖ്യാപിച്ചു. വെള്ളം ശേഖരിക്കുന്ന ബോട്ടിലുകൾ മുഴുവൻ സ്റ്റീൽ പാത്രങ്ങളാക്കി ക്കഴിഞ്ഞു. സെപ്റ്റംബറിൽ സീഡ് ക്ലബ്ബ് നടത്തുന്ന പ്ലാസ്റ്റിക് ശേഖരണത്തിന്റെ ഭാഗമായി എല്ലാ ക്ലാസുകളിലും പെൻബോക്സുകളും സ്ഥാപിച്ചിട്ടുണ്ട്. എല്ലാം മണ്ണിലേക്ക് വലിച്ചെറിയുന്ന രീതിയെ നിരുത്സാഹപ്പെടുത്താനാണ് ഇത്. നിരന്തര ബോധവത്കരണത്തിലൂടെ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാൻ ലക്ഷ്യമിട്ട് വിവിധ പദ്ധതികൾക്കും രൂപം നൽകിയിട്ടുണ്ട്.

September 15
12:53 2018

Write a Comment

Related News