SEED News

കായണ്ണ ജി.യു.പി. സ്കൂൾ സീഡ് ക്ലബ്ബ് ദുരിതാശ്വാസ ഫണ്ട് ശേഖരിച്ചു

കായണ്ണബസാർ: സ്വാതന്ത്ര്യദിനത്തിൽ കായണ്ണ ജി.യു.പി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങൾ ദുരിതാശ്വാസ ഫണ്ട് ശേഖരണം നടത്തി. പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട് ക്യാമ്പുകളിൽ കഴിയുന്നവർക്ക് തങ്ങളുടെ ചെറിയ സഹായമെന്ന ലക്ഷ്യത്തോടെയാണ് കുട്ടികൾ ഫണ്ട് ശേഖരിച്ചത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എൻ. പത്മജയിൽനിന്ന്‌ ആദ്യ ഫണ്ട് സ്വീകരിച്ചു. ഒരു ദിവസംകൊണ്ട് ചുറ്റുപാടുനിന്ന്‌ ശേഖരിച്ച തുക കുട്ടികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയക്കാൻ പ്രധാനാധ്യാപകൻ ടി.എം. ശശിധരനെ ഏൽപ്പിച്ചു. അധ്യാപകരായ കെ.കെ. അബൂബക്കർ. എ.എം. മോഹനൻ, കെ.എം. പ്രകാശൻ. പി.ടി.എ. പ്രസിഡന്റ് പി. ബിജു എന്നിവർ നേതൃത്വം നൽകി.

September 15
12:53 2018

Write a Comment

Related News