SEED News

നാട്ടറിവിന്റെ നന്മയുമായി ഈസ് റ്റേൺ ന്യൂട്ടൺ സ്ക്കൂൾ വിദ്യാർത്ഥികൾ

    അടിമാലി: - ഈസ്റ്റേൺ ന്യൂട്ടൻ
 സ്ക്കൂളിലെ മാതൃഭൂമി സീഡ് ക്ലബ് നടത്തിയ നാട്ടറിവ് ശേഖരണ മത്സരത്തിൽ വിദ്യാർത്ഥികൾ ആവേശത്തോടെ പങ്കെടുത്തു. അന്യം നിന്നുപോയേക്കാവുന്ന പഴമയുടെ മൂല്യങ്ങളെ തിരികെ കൊണ്ടുവരാനുള്ള സീഡ് ക്ലബ് പ്രവർത്തനങ്ങളുടെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്.അനും ദിനം നിന്നുപോകുന്ന നാട്ടറിവുകൾ കണ്ടെത്താനും അവയെ സംരക്ഷിക്കാനുമുള്ള തങ്ങളുടെ കടമകളെക്കുറിച്ച് വിദ്യാർത്ഥികൾ പ്രതിജ്ഞയെടുത്തു.ഔഷധ സസ്യങ്ങൾ സ്ക്കൂൾ വളപ്പിൽ നട്ടുപിടിപ്പിക്കുകയും അവയെക്കുറിച്ചുള്ള അറിവുകൾനോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുകയും ചെയ്തു.സ്ക്കൂൾ വൈസ് പ്രിൻസിപ്പൽ  ശാലിനി പള്ളിക്കൽ, സീഡ് കോ ഓർഡിനേറ്റർമാരായ അനു.കെ.ജോർജ്ജ്, സോഫിയ ബീഗം എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

September 17
12:53 2018

Write a Comment

Related News