SEED News

ഔഷധചെടികൾ സമ്മാനമായി നൽകി സോഷ്യൽ ഫോറസ്ട്രി വകുപ്പ്

പെരുമ്പാവൂർ:
പരിസ്ഥിതി പ്രവർത്തന രംഗത്തെ മാതൃഭൂമി സീഡ്ക്ലബിന്റെ പ്രവർത്തനത്തിന് തണ്ടേക്കാട് ജമാഅത്ത് സ്ക്കൂളിന് സോഷ്യൽ ഫോറസ്ട്രി വകുപ്പിന്റെ സമ്മാനം.
സ്ക്കൂൾ വളപ്പിൽ നട്ടു പരിപാലിക്കുന്നതിന് 35 അപൂർവ്വഔഷധചെടികളാണ് നൽകിയത്.
റെയിഞ്ച് ഓഫിസർ റ്റി.എം റഷീദ് വാർഡ് മെമ്പർ പി.എ മുഖ്താറിന് നൽകി "ഔഷധ ഉദ്യാനം" ' പദ്ധതി ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ എം.എം.അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.മുംതാസ് ടീച്ചർ, ബ്ലോക്ക് പഞ്ചായത്തംഗം നഗീന ഹാഷിം, ജമാ അത്ത് പ്രസിഡന്റ് കെ.ഐ അബൂബക്കർ ,പ്രിൻസിപ്പൽ കെ.എച്ച് നിസമോൾ, ഹെഡ്മാസ്റ്റർ വി.പി അബൂബക്കർ ,ഫോറസ്ട്രി ക്ലബ് കൺവീനർ കെ.എ.നൗഷാദ്, സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് റാഫി എന്നിവർ സംസാരിച്ചു.
ഓസോൺ ദിനാചരണത്തോട് അനുബന്ധിച്ച് ക്ലാസ്സ് തലത്തിൽ ചിത്രരചന, ഡോക്യുമെന്റെറി പ്രദർശനം,മാഗസിൻ നിർമാണം എന്നിവയും നടന്നു.

September 17
12:53 2018

Write a Comment

Related News