SEED News

ഇന്ന് ലോക മുള ദിനം

ലോക മുള ദിനത്തിൽ മുളക്കൂട്ടങ്ങളോടൊത്ത്

തൃശ്ശൂർ: മുള ദിനത്തോടനുബന്ധിച്ചു അളഗപ്പനഗർ പഞ്ചായത്ത് ഹയർ സെക്കണ്ടറി സ്‌കൂൾ മാതൃഭൂമി സീഡ് ക്ലബിന്റെ നേതൃത്വത്തിൽ കേരള ഫോറസ്ററ് റിസർച് ഇൻസ്റ്റിറ്റിയൂട്ടിന്റെ വേലുപ്പാടത്തുള്ള മുള ഗവേഷണ കേന്ദ്രത്തിൽ സന്ദർശനം നടത്തി.നമ്മുടെ തനതു നാടൻ ഇനമായ മുള്ളു മുള മുതൽ  അമേരിക്ക,ചൈന,തായ്‌ലൻഡ്,സൗത്ത് ആഫ്രിക്ക,ഓസ്‌ട്രേലിയ എന്നിങ്ങനെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള അപൂർവ്വ ഇനങ്ങളുൾപ്പെടെ അറുപത്തിയഞ്ചോളം ഇനം മുളകൾ ഈ ഗവേഷണ കേന്ദ്രത്തിൽ കുട്ടികൾക്ക് നേരിട്ട് പരിചയപ്പെടാനായത് വേറിട്ട അനുഭവമായി.കെ എഫ് ആർ ഐ ഓഫീസർ ഇൻ ചാർജ് ജിനേഷ് കുട്ടികൾക്ക് വിവിധയിനം മുളകളെ കുറിച്ച് വിവരിച്ചു കൊടുത്തു.ഹരിത ഗൃഹ വാതകങ്ങളെ വലിച്ചെടുത്തു അന്തരീക്ഷ മലിനീകരണം കുറക്കാൻ മുളകൂട്ടങ്ങൾ എപ്രകാരം സഹായിക്കുന്നുവെന്നും മറ്റു മരങ്ങളെ അപേക്ഷിച്ചു 35% അധികം ഓക്സിജൻ മുളകൾ പ്രദാനം ചെയ്യുന്നുവെന്നും അതിനാൽ തന്നെ പൊതുജനങ്ങൾ മുളകൾ വെച്ച് പിടിപ്പിക്കുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കണമെന്നും അദ്ദേഹം കുട്ടികളോട് അഭിപ്രായപ്പെട്ടു.
>കെ എഫ് ആർ ഐ ക്കു കീഴിലുള്ള ബാംബൂ പ്രോസസ്സിംഗ് സെന്ററിന്റെ പ്രവർത്തനവും കുട്ടികൾ നേരിട്ട് മനസ്സിലാക്കുകയും ചെയ്തു.കെ എഫ് ആർ ഐ നഴ്സറി ജീവനക്കാരായ എൻ കെ രാജൻ,ഖദീജ,അൽഫോൻസ,പ്രധാനാധ്യാപിക സിനി എം കുര്യാക്കോസ്,സീഡ് കോ ഓഡിനേറ്റർ എം ബി സജീഷ് അധ്യാപകരായ സജേഷ് കുമാർ,
 അമൃത ഡൊമിനിക് ,അജിത ടി,മനീഷ എന്നിവർ  നേതൃത്വം നൽകി.

September 18
12:53 2018

Write a Comment

Related News