SEED News

പ്രതിജ്ഞയും ബോധവത്കരണമായി വിദ്യാർഥികൾ

കോഴിക്കോട്: മാതൃഭൂമി സീഡും ഹരിതകേരള മിഷനും ചേർന്ന് വെസ്റ്റ്ഹിൽ ഗവ. ടെക്‌നിക്കൽ സ്കൂളിൽ ഓസോൺ ദിനാചരണം നടത്തി. ഗവ. പോളിടെക്‌നിക്ക് കോളേജ് അസി. പ്രൊഫസർ ജിൻസി തോമസ് വിദ്യാർഥികൾക്ക് വൃക്ഷത്തൈ നൽകി പരിപാടി ഉദ്ഘാടനം ചെയ്തു.വിദ്യാർഥികൾ ഓസോൺദിന പ്രതിജ്ഞയെടുത്തു. ബോധവത്കരണ ക്ലാസും ക്വിസ് മത്സരവും നടത്തി.സ്കൂൾ സൂപ്രണ്ട് കെ.കെ. രാജേഷ് അധ്യക്ഷനായി. എം. നിജേഷ്, കെ. അഭിജയ്, പി. സോമശേഖരൻ, ടി.കെ. ജഗന്നാഥൻ, ഇ.പി. ദീപ്തി എന്നിവർ സംസാരിച്ചു.

September 18
12:53 2018

Write a Comment

Related News