SEED News

ഓസോൺ പാളി ഇല്ലാത്ത ഒരു ലോകവുമായി മഞ്ഞാടി എം.റ്റി.എസ്.എസ്. യു.പി സ്കൂൾ സീഡ് ക്ലബ്.

മഞ്ഞാടി: മാതൃഭൂമി സീഡ്ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓസോൺ ദിനാചരണത്തിന്റെ ഭാഗമായിട്ടാണ് ഓസോൺ പാളി ഇല്ലാത്ത ഒരു ലോകം  എന്ന വിഷയം ആസ്പദമാക്കി കുട്ടികൾ കളികൾ സംഘടിപ്പിച്ചു. ഭൂമിയെ പൊതിഞ്ഞുള്ള  കവചമയാ ഓസോൺ പാളി നശിച്ചാലുണ്ടാകുന്ന വിപത്തുകൾ പൊതു സമൂഹത്തിലേക്ക്  എത്തിക്കുകയിരുന്നു ലക്ഷ്യം. ഭൂമിയെ സംരക്ഷിക്കുന്ന ഓസോൺ പാളിയായി ഒരുപറ്റം വിദ്യാർത്ഥികൾ അണിനിരന്നപ്പോൾ അതിനെ നശിപ്പിച്ച ഭൂമിയിൽ നാശം വിതക്കുന്നവരായിമാറി മറ്റു ടീമിലെ അംഗംങ്ങൾ. പൊതു സമൂഹത്തിന്റെയും  രെക്ഷകര്താക്കളുടെയും മുന്പിലായിരുന്നു കുട്ടികളുടെ ഈ അവതരണം. അൾട്രാവയലെറ് രസ്മി ഭൂമിയിൽ ഉണ്ടാക്കുന്ന നാശങ്ങളെ കുട്ടികൾ ഇതിലൂടെ തുറന്നെ കാണിച്ചു.  ഓസോൺ പാളി എന്ത്? അത് എങ്ങനെ ഭൂമിയെ സംരക്ഷിക്കുന്നു തുടങ്ങിയവ ഉൾപ്പെടുത്തി പോസ്റ്റർ പ്രദര്ശനവും റാലിയും സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് മറിയാമ്മ എബ്രഹാം, കോഓർഡിനേറ്റർ  അന്നമ്മ.റ്റി.ബേബി എന്നിവർ നേതൃത്വത്തം നൽകി.

September 19
12:53 2018

Write a Comment

Related News