SEED News

അന്ധവിദ്യാലയത്തിൽ പച്ചക്കറി വിളവെടുപ്പ്


ശ്രീകൃഷ്ണപുരം: കോട്ടപ്പുറം ഹെലൻ കെല്ലർസ്മാരക അന്ധവിദ്യാലയത്തിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ നടത്തിയ 
പച്ചക്കറി ക്കൃഷിയുടെ വിളവെടുപ്പ് കരിമ്പുഴ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ഷീബ പാട്ടത്തൊടി ഉദ്ഘാടനംചെയ്തു. 
കരിമ്പുഴ കൃഷിഭവൻ ഓഫീസർ നീതുചന്ദ്രൻ പങ്കെടുത്തു. 
സ്കൂൾ ഹോസ്റ്റൽ മെസ്സിലേക്കാവശ്യമായ പയർ, വെണ്ട, വഴുതിന എന്നിവയാണ് കൃഷി ചെയ്തത്. 
പ്രധാനാധ്യാപകൻ രമേഷ് പി.കെ., സീഡ് കോ-ഓർഡിനേറ്റർ ഗിരീഷ് കെ.കെ. എന്നിവർ സംസാരിച്ചു.

September 20
12:53 2018

Write a Comment

Related News