SEED News

മഴക്കെടുതികൾ നേരിട്ടറിയാൻ കൃഷി സ്ഥലങ്ങളു ം,പുഴയോരങ്ങളും,ദുരന്ത പ്രദേശങ്ങളും സന്ദർശിച്ചു.

പത്തിരിപ്പാല: മങ്കര വെസ്റ്റ് ബേസിക് ആൻഡ് യുപി സ്കൂളിലെ സിഡ് വിദ്യാർത്ഥികളും അധ്യാപകരും തങ്ങളുടെ ചുറ്റുവട്ടത്തെ മഴക്കെടുതികൾ നേരിട്ടറിയാൻ കൃഷി സ്ഥലങ്ങളു ം,പുഴയോരങ്ങളും,ദുരന്ത പ്രദേശങ്ങളും സന്ദർശിച്ചു. സ്കൂളിൽ നിന്നും അരകിലോമീറ്റർ മാത്രം ദൂരമുള്ള ഭാരതപ്പുഴയുടെ തീരത്തെ അതിർക്കാട് ഞാവളിൻക്കടവും ചുറ്റും ഉണ്ടായ വെള്ളപ്പൊക്കവും ഇപ്പോഴുത്തെ അവസ്ഥയും കണ്ടറിഞ്ഞു മനസ്സിലാക്കാൻ കുട്ടികൾക്കായി. മഴക്കെടുതിയിൽ ഇല്ലാതായ കൃഷിയിടങ്ങളും ഭൂപ്രദേശങ്ങളും നേരിട്ട് കണ്ടു. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും എല്ലാം നശിച്ചു പോയ കർഷകരുടെ അവസ്ഥയും നേരിട്ട് കണ്ടറിഞ്ഞു. സീഡ് കോർഡിനേറ്റർ കെ.പി.കൃഷ്ണനുണ്ണി, എം.അബ്ദുൾ റിയാസ്, ടി.വിജയലക്ഷ്മി, വി.രതി,പി.ടി.ബിന്ദു, കെ.എ.സജിൻ എന്നിവർ നേതൃത്വം നൽകി.

September 20
12:53 2018

Write a Comment

Related News