SEED News

ഉച്ചയൂണിന് പത്തിലക്കറിക്കൂട്ടമൊരുക്കി മടിക്കൈ സ്ക്കൂൾ

ഉച്ചയൂണിന് പത്തിലക്കറിക്കൂട്ടമൊരുക്കി മടിക്കൈ സ്ക്കൂൾ
കർക്കിടകം തിമിർത്തു പെയ്യുമ്പോൾ ആരോഗ്യ സംരക്ഷണം ഓര്മപ്പെടുത്തികൊണ്ടു പത്തിലക്കറി ഒരുക്കി സ്‌കൂളിലെ മുഴുവൻ കുട്ടികൾക്കും ഉച്ചയൂണിന് വിതരണം ചെയ്‌തു. പാടത്തും പറമ്പിലും വെറുതെ മുളച്ചു നശിച്ചു പോകുന്ന പല ചെടികളും കൊണ്ട് രുചികരമായ വിഭവങ്ങൾ ഒരുക്കാമെന്നു മടിക്കൈയുടെ നാട്ടുരുചി തെളിയിച്ചു...തോരൻ എരിശ്ശേരി ഒഴിച്ചുകറി ചമ്മന്തി ജ്യൂസ് തുടങ്ങി മേശമേൽ നിറഞ്ഞ വിഭവങ്ങൾ ഏറെയായിരുന്നു.. പതിലകൾക് പുറമെ പുതിന കറിവേപ്പില കാന്താരി മരച്ചീനി മധുരക്കിഴങ്ങ് അഗത്തിച്ചീര സൗഹൃദച്ചീര സാമ്പാർച്ചീര മുത്തിൾ  തുടങ്ങി 40 ഓളം വ്യത്യസ്ത ഇലകളുടെ വിഭവങ്ങൾ നിറഞ്ഞതായിരുന്നു സ്‌കൂളിൽ ഒരുക്കിയ ഇലക്കറിവിഭവമേള ...ഓരോന്നിന്റെയും ഔഷധ _പോഷക ഗുണങ്ങളും പാചക കുറിപ്പും സഹിതം കുട്ടികൾ പരിചയപ്പെടുത്തി..ചടങ്ങിൽ സ്‌കൂൾ പ്രധാനാധ്യാപകൻ ശ്രീ വി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു വാർഡ് മെമ്പർ ശ്രീമതി പി ഇന്ദിര ഉൽഘാടനം ചെയ്തു..സ്‌കൂൾ എസ് എം സി ചെയർമാൻ ശ്രീ ഒ കുഞ്ഞികൃഷ്ണൻ അധ്യാപകരായ വിജയൻ , ചിത്രലേഖ, ടിൻസി എന്നിവർ സംസാരിച്ചു...

September 21
12:53 2018

Write a Comment

Related News