SEED News

'പ്രളയം' പത്രത്താളുകളിലൂടെ പ്രദർശനം സംഘടിപ്പിച്ചു

മാട്ടൂൽ നോർത്ത് മാപ്പിള യു.പി. സ്കൂൾ സീഡ്‌ ക്ലബ്ബ്‌ പ്രളയം സംബന്ധിച്ചുള്ള പ്രദർശനം സംഘടിപ്പിച്ചു. പ്രളയനാളുകളിലെ ‘മാതൃഭൂമി’ പത്രത്തിൽ വന്ന വാർത്തകളും ചിത്രങ്ങളുമുപയോഗിച്ചാണ്‌ പ്രദർശനം ഒരുക്കി
യത്‌. 
  പി.ടി.എ. പ്രസിഡന്റ്‌ മാങ്കീൽ രവീന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. പ്രഥമാധ്യാപിക ടി.സരള അധ്യക്ഷയായി.   
  മദർ പി.ടി.എ. പ്രസിഡന്റ്‌ വി.പി.താജുന്നീസ, ഇക്കോ ക്ലബ്ബ് കൺവീനർ എ.ഫായിസ, സ്റ്റാഫ്‌ സെക്രട്ടറി എം.വി.പദ്മനാഭൻ, സീഡ് കോ ഓർഡിനേറ്റർ സി.കെ.ശ്രീജിത്ത് എന്നിവർ സംസാരിച്ചു. പ്രളയദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കെടുത്ത അധ്യാപകൻ ആനന്ദിനെ ആദരിച്ചു.

September 21
12:53 2018

Write a Comment

Related News