SEED News

ഒാസോൺദിന സന്ദേശവുമായി കുട്ടികൾ സൈക്കിളിൽ

അന്തരീക്ഷം നന്നായാൽ ജീവിതം സുഖകരമാകുമെന്ന് ഒാർമപ്പെടുത്തിക്കൊണ്ട് പാനൂർ ചെണ്ടയാട്‌ അബ്ദുറഹ്‌മാൻ സ്മാരക യു.പി.സ്കൂളിലെ സീഡ് വിദ്യാർഥികൾ. അന്തരീക്ഷം ശുദ്ധമാക്കാൻ തുളസിത്തൈ െവച്ചുപിടിപ്പിക്കുക, വാഹന ഉപയോഗം കുറയ്ക്കുക , പൊതുയാത്രാസൗകര്യം പ്രയോജനപ്പെടുത്തുക, സൈക്കിൾസവാരി ശീലമാക്കുക തുടങ്ങിയ ഒാസോൺദിനസന്ദേശങ്ങൾ ജനങ്ങളിലെത്തിക്കാനാണ്‌ വിദ്യാർഥികൾ സൈക്കിൾയാത്ര സംഘടിപ്പിച്ചത്‌. 
ടി.അനാമിക,മുഹമ്മദ് സിനാൻ, സ്കൂൾ ലീഡർ മുഹമ്മദ് റിദാൻ എന്നിവർ നേതൃത്വംനൽകി. സയൻസ് അധ്യാപകൻ മുഹമ്മദ് സജീദ്, പ്രഥമാധ്യാപകൻ എം.പി. വിനോദൻ, സീഡ് കോ ഓർഡിനേറ്റർ സി.കെ.കനകരാജൻ എന്നിവർ സംസാരിച്ചു.

September 21
12:53 2018

Write a Comment

Related News