SEED News

പഞ്ഞമാസത്തിലെ പത്തിലക്കൂട്ട്


   മേൽമുറി ജി.എം.യു.പി സ്കൂൾ വിദ്യാർത്ഥികൾ ഉച്ചഭക്ഷണ പദ്ധതിയോടനുബന്ധിച്ച് തയ്യാറാക്കിയ പത്തില ക്കൂട്ട് വിഭവം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നവ്യാനുഭവമായി.മത്തൻ, പയർ, കോവൽ ,അമര, ചിരങ്ങ, കുമ്പളം, തകര, ചുവന്ന ചീര, പച്ചച്ചീര, തൂവയില, തുടങ്ങി പത്തിലധികം ഇലക്കറികളാണ് കുട്ടികൾ പാചകം ചെയ്ത് കൊണ്ടുവന്നത്. പൂർണമായും പ്ലാസ്റ്റിക് വിമുക്തമാക്കി സ്റ്റീൽ പാത്രങ്ങളിലും ഇലകളിലും കൊണ്ടുവന്നതും നേട്ടമായി. എൽ.പി.യുപി വിഭാഗത്തിലെ മുഴുവൻ കുട്ടികളും പങ്കെടുത്തതും കർക്കിടക മാസത്തിൽ തന്നെ നടത്താൻ സാധിച്ചതും ഈ പദ്ധതിയെ വൻ വിജയമാക്കി. ഇലക്കറിയുടെയും അവയിലടങ്ങിയ പോഷക ഘടകങ്ങളുടെയും പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്താൻ ഈ പ്രവർത്തനം സഹായകമായി.

September 21
12:53 2018

Write a Comment

Related News