SEED News

പ്രളയാനന്തരം പ്ലാസ്റ്റിക് ശേഖരിച്ച് സീഡ് ക്ലബ്‌


വാളക്കുളം :പ്രളയാനന്തരം വീടുകളിലെ പ്ലാസ്റ്റിക്കുകൾ ശേഖരിച്ചു വാളക്കുളം കെ. എച്ച്. എം. ഹൈസ്കൂളിലെ വിദ്യാർഥി കൾ. സ്കൂളിലെ സീഡ് ക്ലബും ദേശീയ ഹരിത സേനയും സംയുക്തമായാണ് പരിപാടിക്ക് നേതൃത്വം നല്കിയയത്. പ്ലാസ്റ്റിക്‌ മാലിന്യം ശരിയായ രീതിയിൽ സംസ്കരിക്കാനായി  മാതൃഭുമി  സീഡിന്റെ 'ലവ് പ്ലാസ്റ്റിക്‌ ' പരിപാടിയോട് സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയത്.  ശേഖരിച്ച പ്ലാസ്റ്റിക്‌ മാലിന്യങ്ങൾ തരം തിരിച്ചു  റീസൈക്ലിങ്ങ് യൂണിറ്റിലേക്ക്  അയക്കും. കൂടാതെ  തുണി കൊണ്ട്‌ നിർമിച്ച സഞ്ചികൾ വിദ്യാർഥികൾക്കിടയിൽ വിതരണം ചെയ്തുവരുന്നു.  വിദ്യാർഥികളായ ആഷിർ സഹൽ ടി, വൈഷ്ണവ് കെ.  പി, ശിനാസ് റഹ്‌മാൻ പി. കെ , മുഹമ്മദ്‌ റാഫി, നന്ദകിഷോർ തുടങ്ങിയവർ നേതൃത്വം നൽകി.

September 21
12:53 2018

Write a Comment

Related News