SEED News

മാതൃഭൂമി സീഡ് വിദ്യാർഥികൾ ഊർജിത ഉറവിട നശീകരണ യഞ്ജം സംഘടിപ്പിച്ചു

തിരുനാവായ:ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അറിയിപ്പ് പ്രകാരം, 

വൈരങ്കോട് എം.ഇ.ടി ഇംഗ്ലീഷ് മീഡിയം ഹൈ സ്‌കൂള്‍ മാതൃഭൂമി സീഡ് വിദ്യാര്‍ഥികള്‍ ഉറവിട നശീകരണ യഞ്ജം  ആചരിച്ചു.ഇതിന്റ്റെ ഭാഗമായി 14 - 09 -18 വ്യാഴാഴ്ചഉറവിട നശീകരണ പ്രവര്‍ത്തങ്ങളും മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ചു.പ്രളയ സമയത്ത് ഈ പ്രദേശങ്ങളില്‍  വെള്ളം കയറിയിരുന്നു. വെള്ളം കയറി മാലിന്യങ്ങള്‍ അടിഞ്ഞു കൂടാന്‍ സാധ്യതയുള്ള പ്രദേശത്ത്, പകര്‍ച്ച വ്യാധിപോലുള്ള അസുഖങ്ങള്‍ തടയുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.സ്‌കൂളിലെ മാതൃഭൂമി സീഡ് അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് സ്‌കൂള്‍ പരിസരവും പരിസര പ്രദേശത്തെ വീടുകളും ഇതിന്റ്റെ ഭാഗമായി ശുചീകരിച്ചു. വീട്ടുകാരെയുംവിദ്യാര്‍ത്ഥികളെയും പദ്ധതിയെ കുറിച്ച്  ബോധവത്കരിച്ചു. സീഡ് കോഓര്‍ഡിനേറ്റര്‍ മാരായ സീനത്ത്, 

ആരിഫ,എന്നിവര്‍ നേതൃത്വം നല്‍കി തങ്ങള്‍ എന്നിവര്‍ പരിപാടിക്ക് നേതൃതം നല്‍കി.



September 21
12:53 2018

Write a Comment

Related News