reporter News

തീരാദുരിതമായി മാലിന്യ നിക്ഷേപം

കൊച്ചി: പ്രളയത്തിൻ്റെ ദുരിതത്തിന് ശേഷം അടുത്ത മഴയെത്തിയിട്ടും പ്രളയനാന്തര മാലിന്യം നീക്കം ചെയ്യാതെ അധികൃതർ. സ്കൂൾ വിദ്യാർത്ഥികളും നിരവധി യാത്രക്കാരും ആശ്രയിക്കുന്ന പ്രധാന റോഡായ പുല്ലേപ്പടി പാലത്തിനും  മാലിന്യത്തിൽ കരകയറാനായിട്ടില്ല. പ്രളയബാധിതമേഖലകളിൽ നിന്നെത്തിച്ച കിടക്കകളും മറ്റ് മാലിന്യങ്ങളുമാണ് തമ്മനം പുല്ലേപ്പടി പാലത്തിന് സമീപവും സർവ്വീസ് റോഡിലുമായി ഉപേക്ഷിച്ചിരിക്കുന്നത്. പ്രളയമേഖലയിലെ ശുചീകരണം കഴിഞ്ഞിട്ട് തന്നെ ഒരു മാസമാകുന്നു. മാലിന്യങ്ങൾ ചീഞ്ഞ് തുടങ്ങയതിനാൽ അസഹനീയമായ ദുർഗന്ധമാണ് ഈ മേഖലകളിൽ. സർവ്വീസ് റോഡിലൂടെയുള്ള കാൽനടയാത്രയും ബുദ്ധിമുട്ടിലായിരിക്കുകയാണ്. മാലിന്യ നിർമ്മാർജ്ജനം നടത്തുന്നണ്ടെന്ന കോർപ്പറേഷൻ്റെ വാദം ഇതോടെ പുനപരിശോധിക്കേണ്ട സാഹചര്യമാണ്. 
തമ്മനം നളന്ദ പബ്ലിക് സ്കൂളിലെ   മാതൃഭൂമി സീഡ് റിപ്പോര്‍ട്ടര്‍ എ.ലക്ഷ്‌മി 

September 22
12:53 2018

Write a Comment