SEED News

പ്രളയത്തിൽ നശിച്ച ജൈവപച്ചക്കറിത്തോട്ടം വീണ്ടെടുക്കാൻ സീഡ് പ്രവർത്തകർ

തകഴി: തകഴി ശിവശങ്കരപ്പിള്ള സ്മാരക ഗവ. യു.പി.സ്‌കൂളിൽ പ്രളയത്തിൽ നശിച്ചുപോയ ജൈവപച്ചക്കറിത്തോട്ടം സ്കൂളിലെ മാതൃഭൂമി സീഡ് പ്രവർത്തകർ പുനർനിർമിച്ചു. വെള്ളത്തിലായ സ്‌കൂൾ പരിസരത്തെ കൃഷി പൂർണമായും നശിച്ചുപോയിരുന്നു. ചെളികയറിയ 250 ഗ്രോബാഗുകൾ കുട്ടികൾ വൃത്തിയാക്കി. ഇതിലാണ് തയ്യാറെടുപ്പുകൾ തുടങ്ങിയത്. പ്രഥമാധ്യാപിക ഏലിയാമ്മ കുര്യൻ, എസ്.എം.സി. ചെയർമാൻ കെ.പി.സന്തോഷ്‌കുമാർ, മാതൃഭൂമി സീഡ് ടീച്ചർ കോ-ഓർഡിനേറ്റർ ആർ.രാജേഷ്, ഓഫീസ് അസിസ്റ്റന്റ് മോൻസി എന്നിവർ നേതൃത്വം നൽകി.  

September 22
12:53 2018

Write a Comment

Related News