SEED News

കായൽ ജലനിരപ്പിലെ വ്യതിയാനം: കാരണങ്ങൾ പഠിച്ച് സീഡ് അംഗങ്ങൾ

 ചേർത്തല: പ്രളയത്തിനുശേഷം വേമ്പനാട്ടുകായലിൽ ജലനിരപ്പിലുണ്ടായ വ്യത്യാസം പഠിച്ച് വിദ്യാർഥികൾ. തണ്ണീർമുക്കം സെയ്‌ന്റ് മാത്യൂസ് ഹൈസ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ്‌ ആണ് ജലനിരപ്പിലെ വ്യത്യാസവും കാരണങ്ങളും പരിഹാരവും പഠിക്കുന്നത്. തണ്ണീർമുക്കം ബോട്ടുജെട്ടിമുതൽ പുളിക്കൽ ചിറപാലം വരെ ആറു സ്ഥലങ്ങളിലാണ് ജലനിരപ്പിന്റെ നിർണയം നടത്തിയത്.
ഓഗസ്റ്റ് 16 മുതൽ 18വരെയും ഓഗസ്റ്റ് 30 സെപ്റ്റംബർ 15 എന്നീ ദിവസങ്ങളിലെ വ്യത്യാസങ്ങളാണ് പഠിക്കുന്നത്. കായൽ വിദഗ്ദരിൽ നിന്നും പ്രദേശവാസികളിൽനിന്നും വിവരങ്ങൾ തേടിയാണ് കുട്ടികളുടെ പഠനം. ജലനിരപ്പുയരാനും താഴാനുമുണ്ടായ കാരണങ്ങളും പരിഹാര മാർഗങ്ങളും തയ്യാറാക്കി ഇവർ പ്രത്യേക റിപ്പോർട്ട് സമർപ്പിക്കുന്നുണ്ട്. ജലനിരപ്പു നിർണയം വാർഡംഗം കെ.ആർ.യമുന ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാനാധ്യാപകൻ ഒ.എം.മാത്യു, സീഡ് കോ-ഓർഡിനേറ്റർ മേരി തുടങ്ങിയവർ നേതൃത്വം നൽകി.  

September 28
12:53 2018

Write a Comment

Related News