SEED News

സാരികൊണ്ട്‌ സഞ്ചി; ഇരിണാവിൽ പ്ളാസ്റ്റിക്കിന്‌ വിട

പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാൻ ഇരിണാവ് ഹിന്ദു എ.എൽ.പി. സ്കൂളിലെ കുരുന്നുകൾ പുനരുപയോഗദിനത്തിൽ നടത്തിയ പ്രവർത്തനങ്ങൾ നാട്ടുകാരുടെ കണ്ണുതുറപ്പിക്കുന്നത്. 
പ്ലാസ്റ്റിക് സഞ്ചികളുടെ ഉപയോഗം കുറയ്ക്കാൻ പഴയ സാരികൊണ്ട്‌ സഞ്ചി​യുണ്ടാക്കുകയാണ്‌ സ്കൂളിലെ സീഡ്‌ വിദ്യാർഥികൾ. പരിസരത്തെ കടകളിൽ അത്‌ ഏൽപിക്കുകയും ചെയ്തു. 
  സഞ്ചിയില്ലാതെ കടയിലെത്തുന്നവർക്ക് സൗജന്യമായി സഞ്ചികൾ നൽകും. 
അടുത്തതവണ  കടയിലെത്തുമ്പോൾ അത്‌ തിരിച്ചേൽപ്പിക്കണമെന്ന നിർദേശവും അതിനൊപ്പം നൽകും. 
   പഞ്ചായത്ത് പ്രസിഡന്റ്‌ ഇ.പി.ഓമന പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് അംഗം പി.ഷാജിർ,  ഇ.പി.ഓമന, പ്രഥമാധ്യാപിക കെ.എം.രേണുക, പി.ടി.എ. ഭാരവാഹികൾ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സഞ്ചികൾ വിതരണം ചെയ്തത്. 
പരിപാടി അടുത്ത ഘട്ടത്തിൽ കൂടുതൽ വിപുലമാക്കാനാണ് പി.ടി.എ.യുടെ തീരുമാനം.

September 29
12:53 2018

Write a Comment

Related News