SEED News

എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം'

പൊതുവാച്ചേരി രാമർ വിലാസം എൽ.പി.സ്കൂൾ  സീഡ് ക്ലബ്ബ്‌ പെരളശ്ശേരി ആരോഗ്യകേന്ദ്രത്തിന്റെ സഹകരണത്തോടെ സ്വച്ഛതാ ഹി സേവാ കാമ്പയിൻ സംഘടിപ്പിച്ചു.     
കാമ്പയിന്റെ ഭാഗമായി  അധ്യാപകരും കുട്ടികളും ആരോഗ്യ പ്രവർത്തകരും കൂടി സ്കൂൾ പരിസരവും പൊതുവാച്ചേരി കണ്ണോത്തുംചിറ ടൗണും ശുചിയാക്കി.
പ്രഥമാധ്യാപിക കെ.ഗീത, സീഡ് കോഓർഡിനേറ്റർ ലിജിൻ, അബ്ദുൾസലാം,സ്മിത,സു
ബിഷ,സൗരഭ്,ലയ,ശ്രീന,ജിഷ, ഹെൽത്ത്ഇൻസ്പെക്ടർമാ
രായ വിനീഷ് കുമാർ, വിജേഷ് കുമാർ, വിദ്യാർഥി കോ ഓർഡിനേറ്റർമാരായ ആയിഷ, ദിയ, അശ്വിൻ, അഷിൻരാജ് എന്നിവർ നേതൃത്വം നൽകി.
എന്റെ ഭൂമിയുടെ ഹരിതശോഭ കോട്ടം വരുത്താതെ സംരക്ഷിക്കുമെന്ന്‌  പ്രതിജ്ഞയെടുത്തു.

September 29
12:53 2018

Write a Comment

Related News