SEED News

പ്രളയം തകര്‍ത്തെറിഞ്ഞു കുട്ടമശേരി സ്‌കൂളിനെ പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ മാതൃഭൂമി 'സീഡ'ംഗങ്ങളുടെ പ്രയത്‌നം

ആലുവ: പ്രളയം നാശം വിതച്ച കീഴ്മാട് കുട്ടമശേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 'മാതൃഭൂമി' സീഡംഗങ്ങളുടെ ശുചീകരണത്തിന് തുടക്കമായി. ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ചാണ് ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഹരിത കേരളം മിഷന്‍ എട്ടാം ഉത്സവത്തിന്റെ ഭാഗമായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. 
ആഗസ്റ്റ് മാസത്തിലെ പ്രളയം സ്‌കൂളിനെ തകര്‍ത്തെറിഞ്ഞിരുന്നു. ലോഡ് കണക്കിന് ചെളിയാണ് പ്രളയത്തില്‍ ഒഴുകിയെത്തിയത്. കമ്പ്യൂട്ടറുകള്‍, ബെഞ്ചുകള്‍, ഡെസ്‌കുകള്‍ എന്നിവ ചെളി കയറി നശിച്ചു. ലൈബ്രറിയിലും പൂര്‍ണമായും ചെളിയും വെള്ളവും കയറി. 
വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ജലസ്രോതസില്‍ ക്ലോറിനേഷന്‍, ശുചിത്വ ക്യാമ്പെയിന്‍, പ്ലാസ്റ്റിക് വിരുദ്ധ പ്രവര്‍ത്തനം, റാലി, വീടുകള്‍ കയറി ഇറങ്ങിയുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് നടത്തുന്നത്. പ്രളയം മൂലം നശിച്ച സ്‌കൂളിലെ പച്ചക്കറി കൃഷി, നക്ഷത്രവനം, സ്‌കൂള്‍ പൂന്തോട്ടം എന്നിവയും സീഡ് ക്ലബ്ബംഗങ്ങളുടെ നേതൃത്വത്തിലാണ് പുനസ്ഥാപിക്കുന്നത്.

October 03
12:53 2018

Write a Comment

Related News