SEED News

സ്വച്ഛ ഹരിതഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു

മണത്തണ: മാതൃഭൂമി സീഡിന്റെയും ഹരിതകേരള മിഷന്റെയും നേതൃത്വത്തിൽ നടത്തുന്ന എട്ടാം ഹരിതോത്സവം-ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി സ്വച്ഛ ഹരിതഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം ജി.എച്ച്.എസ്.എസ്. മണത്തണയിൽ നടത്തി. എൻ.എസ്.എസ്., ഭൂമിത്രസേന, എസ്.പി.സി. എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പേരാവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ബാബു ബാവലിപ്പുഴയുടെ തീരത്തെ പ്ലാസ്റ്റിക്‌ മാലിന്യങ്ങൾ നീക്കംചെയ്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ബിന്ദു സോമൻ അധ്യക്ഷത വഹിച്ചു. മാതൃഭൂമി സീഡ് കോ ഓർഡിനേറ്റർ സി.സുനിൽകുമാർ പദ്ധതി വിശദീകരിച്ചു. 
 പ്രിൻസിപ്പൽ എം.ജനാർദനൻ, സീഡ് കോഓർഡിനേറ്റർ കെ.ആർ.തങ്കച്ചൻ, പി.ടി.എ. പ്രസിഡന്റ് വി.യു.സെബാസ്റ്റ്യൻ, പ്രഥമാധ്യാപിക പി.കെ.രുക്മിണി, സ്റ്റാഫ് സെക്രട്ടറി എം.ജെ.സുനിൽകുമാർ, ശിവദർശന നമ്പ്യാർ, കെ.ടി.ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.

October 04
12:53 2018

Write a Comment

Related News