SEED News

ലോക മൃഗ സംരക്ഷണ ദിനത്തിൽ വളർത്തു മൃഗങ്ങളോടൊത്ത്




 അളഗപ്പനഗർ : അളഗപ്പനഗർ പഞ്ചായത്ത് ഹയർ സെക്കണ്ടറി സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക മൃഗ സംരക്ഷണ ദിനത്തിൽ മണ്ണംപേട്ട വട്ടണാത്രയിലെ തോംസൺ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിലുള്ള ഫാമിൽ സന്ദർശനം നടത്തി.കേരളത്തിന്റെ കാർഷിക ജീവിതത്തിൽ ഒരുകാലത്ത് അവിഭാജ്യ ഘടകങ്ങളായിരുന്ന ആട് പശു എന്നീ വളർത്തു മൃഗങ്ങളെകുറിച്ച്‌ പുതു തലമുറയുടെ അജ്ഞത മാറ്റുകയായിരുന്നു സന്ദര്ശന ലക്‌ഷ്യം.
മലബാറി,ജമ്നാപ്യാരി,രാജസ്ഥാനി നാടൻ തുടങ്ങിഅപൂർവ ഇനങ്ങളുൾപ്പെടെ വിവിധയിനങ്ങളിലായി 350-ഓളം ആടുകളും വെച്ചൂർ ജഴ്സി ബ്ലാക്ക് ആൻഡ് വൈറ്റ് ,ഗീർ എന്നിങ്ങനെ വിവിധയിനങ്ങളിലായി 200-ഓളം പശുക്കളും  ഫാമിൽ കുട്ടികൾക്ക് കാണാൻ കഴിഞ്ഞു.കന്നുകാലി വളർത്തലിൽ പുതു തലമുറക്ക് താൽപര്യം സൃഷ്ട്ടിക്കാൻ സന്ദർശനത്തിലൂടെ കഴിഞ്ഞു.
ശാസ്ത്രീയമായ പശുവളർത്തലിന്റെയും ആടുവളർത്തലിന്റെയും വിവിധ ഘട്ടങ്ങളും രീതികളും ജീവനക്കാർ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു.ഫാമിലെ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറായ പ്രിയ കുട്ടികൾക്ക് ഫാമിന്റെ പ്രവർത്തനത്തെ കുറിച്ചും മൃഗ സംരക്ഷണത്തിന്റെ പാഠങ്ങളെക്കുറിച്ചും പറഞ്ഞു കൊടുത്തു.പ്രധാനാധ്യാപിക സിനി എം കുര്യാക്കോസ്,സീഡ് കോ-ഓഡിനേറ്റർ എം ബി സജീഷ്, അധ്യാപകരായ സജേഷ്കുമാർ ഒ.ബി,ഗീതു രാഗേഷ്,മനീഷ,സ്മിത, എന്നിവർ നേതൃത്വം നൽകി.

October 04
12:53 2018

Write a Comment

Related News