SEED News

സ്കൂളിൽ പൂന്തോട്ടം ഒരുക്കി മാതൃഭൂമി സീഡ് ക്ലബ്.

സ്കൂളിൽ പൂന്തോട്ടം ഒരുക്കി മാതൃഭൂമി സീഡ് ക്ലബ്.
പെരിങ്ങര; പി.എം.വി.എച്.എസ് സ്കൂളിലെ സീഡ് ക്ലബിന്റെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ  ശലഭോദ്യാനം നിർമ്മിച്ചു. ചിത്രശലഭങ്ങളില്ലാത്തനാട് വിഷം തീണ്ടിയനാടാകും എന്ന തിരിച്ചറിവാണ് ചിത്ര ശലഭങ്ങൾക്ക് കൂടൊരുക്കാൻ അവരെ പ്രേരിപ്പിച്ചത്.ചിത്രശലഭങ്ങൾക്ക് തേൻ നുകരാനും മുട്ട ഇട്ട കുഞ്ഞുങ്ങളെ വിരിയിക്കാനും ഉതകുന്ന തരത്തിലുള്ള  ചെടികളാണ് കുട്ടികൾ നട്ടത്. കുട്ടികളുടെയും അധ്യാപകരുടെയും വീടുകളിൽ നിന്നെത്തിച്ച ചെടികളാണ് സ്കൂൾ വളപ്പിൽ നട്ടത്. ചീമകൊങ്ങിണി,കിലുക്കാംപെട്ടി, തുടങ്ങിയ തേൻ കൊതിയന്മാർക്ക് ഇഷ്ട്ടപെട്ട ചെടികളാണ് ഇവിടെ വച്ച പിടിപ്പിക്കുന്നത്. സ്കൂൾ ക്യാമ്പസ് ജൈവവൈവിധ്യമാക്കിയെടുക്കുകയാണ് ഇവരുടെ ലക്ഷ്യം  . 

October 06
12:53 2018

Write a Comment

Related News