SEED News

വിത്തുവിതരണം തുടങ്ങി; ഇനി സീഡ് പച്ചക്കറിക്കാലം


ഇനി സീഡ് പച്ചക്കറിക്കാലം
മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായുള്ള ജില്ലാതല പച്ചക്കറിവിത്ത്‌ വിതരണം പി. ഉഷ നിർവഹിക്കുന്നു. ഫ്രാൻസിസ് സേവ്യർ, ജോയ്സി ജോസഫ്, വി. ആശ, ശ്രീലത എന്നിവർ സമീപം
പാലക്കാട്: സാമൂഹികനന്മ വിദ്യാർഥികളിലൂടെ എന്ന ആശയവുമായി പ്രവർത്തിക്കുന്ന മാതൃഭൂമി സീഡിന്റെ ആഭിമുഖ്യത്തിൽ പച്ചക്കറിവിത്ത് വിതരണം തുടങ്ങി. ജില്ലാതല ഉദ്ഘാടനം പാലക്കാട് ബി.ഇ.എം.എച്ച്.എസ്.എസ്സിൽ നടന്നു. വരുംദിവസങ്ങളിലായി ജില്ലയിലെ സ്കൂളുകളിൽ സീഡ് ക്ലബ്ബുകൾവഴി 10000 വിത്ത് പാക്കറ്റുകൾ വിതരണംചെയ്യും.
ജില്ലാതല ഉദ്ഘാടനം പ്രിൻസിപ്പൽ അഗ്രിക്കൾച്ചർ ഓഫീസറുടെ ചുമതല വഹിക്കുന്ന പി. ഉഷ നിർവഹിച്ചു. 
സീഡ് പദ്ധതിയിലെ പങ്കാളികളായ ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് ഫ്രാൻസിസ് സേവ്യർ മുഖ്യപ്രഭാഷണം നടത്തി.
മാതൃഭൂമി സീനിയർ സർക്കുലേഷൻ മാനേജർ ഇ. പ്രദീപ് അധ്യക്ഷതവഹിച്ചു. 
പ്രധാനാധ്യാപിക ജോയ്സി ജോസഫ്, സീഡ് കോ-ഓർഡിനേറ്റർ വി. ആശ, സ്റ്റാഫ് സെക്രട്ടറി ശ്രീലത, സീഡ് പാലക്കാട് വിദ്യാഭ്യാസ ജില്ല എസ്.പി.ഒ.സി. എം. അരവിന്ദാക്ഷൻ എന്നിവർ പ്രസംഗിച്ചു.

October 06
12:53 2018

Write a Comment

Related News