SEED News

കൃഷിയിൽനിന്നുള്ള മൂല്യവർധിത ഉത്‌പന്നങ്ങളുമായി സീഡ് ക്ലബ്ബ്


കൊപ്പം: മണ്ണേങ്ങോട് എ.യു.പി. സ്‌കൂളിലെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇറക്കിയ നെൽക്കൃഷിയിൽനിന്നും ഉണ്ടാക്കിയ മൂല്യവർധിത ഉത്‌പന്നങ്ങൾ വിപണയിലേക്ക്. നാടൻ അവിൽ, പൊടിയരി എന്നിവയാണ് കൊപ്പത്തെ കൃഷി വകുപ്പിന്റെ കീഴിലുള്ള ഇക്കോഷോപ്പ് വഴി വിപണിയിലേക്ക് എത്തിക്കുന്നത്. ഇതിന്റെ വിതരണോദ്‌ഘാടനം കൊപ്പം പഞ്ചായത്ത് പ്രസിഡന്റ് പി. സുമിത നിർവഹിച്ചു.
 സ്‌കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പാട്ടത്തിനെടുത്ത 60 സെന്റിലാണ്  നെൽക്കൃഷി ഇറക്കിയത്. 
ഇതിലെ വിളവെടുപ്പ് കഴിഞ്ഞയാഴ്ച നടത്തിയിരുന്നു. ഇതിൽനിന്നാണ് അവിൽ, പൊടിയരി എന്നിവ ഉണ്ടാക്കിയത്. കൃഷി ലാഭകരമാക്കുക, ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുക എന്ന പദ്ധതികൂടി സീഡ് ക്ലബ്ബ് ഏറ്റെടുത്തിയിട്ടുണ്ട്. ജൈവകൃഷിയാണ് കുട്ടികളുടെ നേതൃത്വത്തിൽ നടത്തിയിരുന്നത്.
       ഉത്‌പന്നങ്ങൾ കൈമാറുന്ന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി. ഗോപാലകൃഷ്ണൻ അധ്യക്ഷനായി. പ്രധാനാധ്യാപകൻ കൃഷ്ണദാസൻ, പി.ടി.എ. പ്രസിഡന്റ് ഇ. സുരേഷ്‌കുമാർ, ആർ.പി. മോഹൻദാസ്, സീഡ് കോ-ഓർഡിനേറ്റർ രവീന്ദ്രൻ, കെ. അഞ്ജലി, എ.എം. വിജയശ്രീ തുടങ്ങിയവർ പങ്കെടുത്തു.

October 08
12:53 2018

Write a Comment

Related News