SEED News

മാതൃഭൂമി ‘സീഡ്’ പച്ചക്കറി വിത്ത് വിതരണം; ജില്ലാതല ഉദ്ഘാടനം നടത്തി

തിരുവല്ല: മാതൃഭൂമി സീഡിന്റെ പച്ചക്കറി വിത്തു വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തിരുവല്ല മഞ്ഞാടി എം.റ്റി.എസ്.എസ് യു.പി സ്കൂളിൽ തിരുവല്ല  കൃഷി ഓഫീസർ എ.ഗീതാകുമാരി  നിർവഹിച്ചു. തിരുവല്ല മഞ്ഞാടി എം.റ്റി.എസ്.എസ് യു.പി സ്കൂളിൽ ഒരുക്കിയ നിലത്ത്  പാവൽ വിത്തു നട്ടാണ് ഉദ്ഘാടനം നടത്തിയത്. വിദ്യാർഥികളുടെ വീട്ടുവളപ്പിലും സ്കൂള് അങ്കണത്തിലും വിഷമില്ലാത്ത പച്ചക്കറി ഉത്പ്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൃഷി വകുപ്പുമായി സഹകരിച്ചാണ് പദ്ധതി. പവാൽ, പയർ, വെണ്ട, ചീര എന്നിവയുടെ വിത്തുകളടങ്ങിയ പാക്കറ്റുകൾ വിതരണം ചെയ്തു. സമ്മേളനത്തിൽ സ്കൂൾ പ്രഥമാധ്യാപിക മറിയാമ്മ എബ്രഹാം, സീഡ് ടീച്ചർ കോഡിനേറ്റർ അന്നമ്മ.ട്ട.ബേബി, മറ്റ്  അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

October 09
12:53 2018

Write a Comment

Related News