SEED News

കൗൺസിലിംഗ് ക്ലാസ് സംഘടിപ്പിച്ച മാതൃഭൂമി സീഡ് ക്ലബ്.


അടൂർ:  മാതൃഭുമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അടൂർ ട്രാവൻകൂർ ഇന്റർനാഷണൽ സ്കൂളിൽ കുട്ടികൾക്കായി കൗൺസിലിംഗ്  ക്ലാസ് സംഘടിപ്പിച്ചു.  ജീവിത വിജയം എങ്ങനെ കൈകുമ്പിളാക്കാം എന്നതായിരുന്നു ക്ലാസ്സിന്റെ വിഷയം. സ്വഭാവരൂപീകരണത്തിനെ ആവിശ്യമയം നിർദ്ദേശങ്ങൾ നൽകുക സ്വഭാവത്തെ മിനുക്കിയെടുക്കുക എന്ന ലക്ഷ്യം  കുട്ടികൾ പങ്കുവച്ചു.  ജീവിതത്തിലുണ്ടാകുന്ന പ്രയാസങ്ങളെ എങ്ങനെ നേരിടാം, ജീവിതത്തിൽ പ്രവർത്തികമാക്കേണ്ട മൂല്യങ്ങൾ  എന്ത് തുടങ്ങിയവ  കുട്ടികൾക്കെ കൗൺസിലിംഗ് ക്ലാസിലൂടെ വിവരിച്ച കൊടുത്തു.  സ്കൂൾ  കാലഘട്ടത്തിനു ശേഷം ജീവിതത്തിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെയും, ഏത് അവസ്ഥയെയും  നേരിടാൻ പ്രാപ്തരാക്കുക, പ്രശ്ന പരിഹാരമാർഗങ്ങൾ സ്വയം കണ്ടുപിടിക്കാൻ കുട്ടികളേം പ്രാപ്തരാക്കുക എന്നതായിരുന്നു ക്ലാസ്സിന്റെ ലക്ഷ്യം. മറ്റുള്ളവരുടെ പെരുമാറേണ്ട രീതി, സഹപാഠികളോടെ എങ്ങനെ പെരുമാറണം, ഒരു ബുദ്ധിമുട്ട് ഉണ്ടായാൽ ആരോടൊക്കെ പങ്കുവെക്കണം തുടങ്ങിയ കാര്യങ്ങൾ ക്ലാസ്സിൽ പങ്കുവച്ചു.

October 09
12:53 2018

Write a Comment