SEED News

സ്കൂളിൽ ഔഷധ തോട്ടവുമായി കാതോലിക്കേറ്റ് സ്കൂൾ സീഡ് ക്ലബ്

പത്തനംതിട്ട: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പത്തനംതിട്ട കാതോലിക്കേറ്റ് ഹയർ സെക്കന്ററി സ്കൂളിൽ  ഔഷധ തോട്ടം നിർമാണം ആരംഭിച്ചു. സ്കൂൾ അങ്കണത്തിൽ ഔഷധ സസ്യം നട്ടുകൊണ്ട് ജില്ലാ പഞ്ചായത്ത് അംഗം എലിസബത്ത് അബു  ഉദ്‌ഘാടനം ചെയ്തു.  നാഗാർജുന ഗ്രൂപ്പിന്റെ സഹായത്തോടെയാണ് സ്കൂളിൽ പദ്ധതി നടപ്പാക്കുന്നത്. അതോടൊപ്പം ഔഷധ സസ്യ സെമിനാറും വന വന്യ ജീവി ചിത്ര പ്രദര്ശനവും സ്കൂളിൽ  സംഘടിപ്പിച്ചു. സെമിനാർ നാഗാർജുന ആയുർവേദ മാനേജർ ബേബി ജോസഫ് നേതൃത്വം  നൽകി.  അത്തി, അരയാൽ, അശോകം, അമ്പഴം, തുളസി, ഞാവൽ തുടങ്ങിയ വിവിധങ്ങളായ ഔഷ ചെടികളാണ് സ്കൂൾ വളപ്പിൽ നട്ടത്. ചടങ്ങിൽ  കാതോലിക്കേറ്റ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ജെസി തോമസ്, ഹെഡ്മാസ്റ്റർ കെ.പി സാംകുട്ടി, നാഗാർജുന ആയുർവേദ  റീജിയണൽ സെയിൽസ് മാനേജർ കെ.ശ്രീകുമാർ,  പി.ടി.എ പ്രസിഡന്റ് റവ.ഫാ.ജേക്കബ് ബേബി, വന്യ ജീവി ഫോട്ടോഗ്രാഫർ ബെന്നി അജന്ത,  സീഡ് പ്രോഗ്രാം കോഓർഡിനേറ്റർ ജേക്കബ് ജോർജ് തുടങ്ങിയവർ പങ്കെടുത്തു.

October 11
12:53 2018

Write a Comment

Related News