SEED News

ഔഷധത്തൈ നഴ്‌സറിയുമായി സീഡ് വിദ്യാർഥികൾ



കോട്ടയ്ക്കൽ: ഒരുവീട്ടിൽ ഒരു ഔഷധത്തൈ പദ്ധതിയുടെ ഭാഗമായി ഔഷധത്തൈകൾ ഒരുക്കി കോട്ടൂർ എ.കെ.എം.എച്ച്.എസ്.എസ്സിലെ സീഡ് ക്ലബ്ബ്. ചെങ്ങലംപെരണ്ട, പന്നികൂർക്ക, മുറിവെട്ടി, തഴുതാമ, കച്ചോലം, പച്ച കാന്താരി, ബ്രഹ്മി ഉൾപ്പെടെ ഒമ്പതിനം ഔഷധത്തൈകൾ വിദ്യാലയത്തിലെ ഔഷധത്തോട്ടത്തിൽ തന്നെയാണ് തയ്യാറാക്കുന്നത്. കേരളപ്പിറവിദിനത്തിൽ 1000 വീടുകളിലേക്ക് ഔഷധത്തൈവിതരണം നടത്തും. സീഡ് കോ-ഓർഡിനേറ്റർ  പി. ഫെറൂസ്, അധ്യാപകരായ എം. സമീർ, എ. ഫാരിസ്, വിദ്യാർഥികളായ സി. മുഹമ്മദ് റബീഹ്, ടി. മുബാറക്, വി.കെ. റാഷിദ്, കെ. ബിന്യാമിൻ എന്നിവർ നേതൃത്വം നൽകി.

October 13
12:53 2018

Write a Comment

Related News