SEED News

അനുഭവങ്ങളെ നമിച്ച് വയോജനദിനാചരണം

മാന്നാർ: യുവതലമുറ വയോധികരുടെ കാൽതൊട്ട് വന്ദിച്ച് വയോജനദിനം ആചരിച്ചു. മാന്നാർ ശ്രീഭുവനേശ്വരി ഹയർ സെക്കൻഡറി സ്‌കൂളിലെ മാതൃഭൂമി പ്രകൃതി സീഡ് ക്ലബ്ബ് വിദ്യാർഥികളാണ് വയോജനദിനം ആചരിച്ചത്. മുൻ പ്രഥമാധ്യാപകരായിരുന്ന കുരട്ടിക്കാട് മീനത്തേതിൽ വി.കെ.അഴകൻ (92), കുരട്ടിക്കാട് കുറിയന്നൂർ മാധവത്തിൽ ശാന്തകുമാരിയമ്മ (ശബരിടീച്ചർ-82), വീട്ടമ്മയായ കുരട്ടിക്കാട് പള്ളിയമ്പിൽ തെക്കേതിൽ ശ്രീദേവി കുഞ്ഞമ്മ (81) എന്നിവരെയാണ് ആദരിച്ചത്.
 വയോധികരെ സ്‌കൂളിലേക്ക് ക്ഷണിച്ചുവരുത്തി പൊന്നാടയണിയിച്ച് ദക്ഷിണയും നൽകി കാൽതൊട്ട് വന്ദിച്ചായിരുന്നു ആദരം.  സ്‌കൂൾ മാനേജർ കെ.ജി.ഗോപാലകൃഷ്ണപിള്ള യോഗം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ വി.ആർ.മോഹനചന്ദ്രൻനായർ അധ്യക്ഷനായി. എസ്.വിജയലക്ഷ്മി, നൗഷാദ്, മഹേശ്വരകുമാർ, സീഡ് കോ-ഓർഡിനേറ്റർ ബി.ശ്രീലത എന്നിവർ പ്രസംഗിച്ചു.

October 13
12:53 2018

Write a Comment

Related News