environmental News

ലോക ഭക്ഷ്യ ദിനം

നല്ല ഭക്ഷണം നല്ല വ്യക്തികളെ സൃഷ്ടിക്കും. ഇതാണ് നമ്മുടെ പൂർവ്വികർ കാണിച്ചു തന്നത്. എന്നാൽ ജീവിത രീതി ആകെ മാറുന്നു. എവിടെയും മായം.നമ്മൾ തന്നെ നമ്മൾക്ക് വിന ഒരുക്കുന്നു. പണ്ടു കാലത്ത് പാടത്തും പറമ്പിലുമായ് നടന്നവർ ഇപ്പോൾ മണ്ണിനെ തൊടാൻ മടിക്കുന്നു. ഭക്ഷണത്തിനോട് അമിതഭ്രമം ഉള്ളവരായി തീർന്നു നമ്മൾ .എന്നാൽ അത് ആരോഗ്യകരമോ എന്ന് ചിന്തിക്കുന്നില്ല. ആരോഗ്യത്തിനും വളർച്ചയ്ക്കു മുള്ള മികച്ച പോഷണം ലഭിക്കുന്ന ഭക്ഷണത്തെക്കുറിച്ച് ചിന്തിക്കുവാനും : ദാരിദ്രത്തിനും പട്ടിണിക്കും എതിരെയുള്ള പ്രവർത്തനങ്ങളെ ശക്തിപ്പെടുത്താനാമായിട്ട് 1945 ഒക്ടോബർ 16 ന് ഐക്യരാഷ്ട്രസഭ രൂപീകരിച്ച ഒരു സംഘടനയാണ് ഭക്ഷ്യ കാർഷിക സംഘടന (FAO)

ലോകത്തിൽ വിശന്നുവലയുന്ന ജനത ഗ്രാമങ്ങളിൽ ജീവിക്കുന്നവരാണ്. അവരെ ഉയർത്താനും കൃഷി യെയും കർഷകനെയും മനസ്സിലാക്കാനും 1979 മുതൽ ഒക്ടോബർ 16 ലോക ഭക്ഷ്യ ദിനമായി കൊണ്ടാടുന്നു. 150 രാജ്യങ്ങൾ ഇത് ആഘോഷിക്കുന്നു.

നമ്മുടെ ഭാരതം ഈ വർഷം ചെയ്യുന്നത് ആഹാര വൈവിധ്യവത്കരണത്തിനായി സമൂഹതലത്തിലും വീട്ടുവളപ്പിലും പഴങ്ങളും പച്ചക്കറികളും നട്ടുവളർത്തുന്നത് പ്രോത്സാഹിപ്പിക്കുക എന്ന സന്ദേശമാണ് നൽകുന്നത് .

" കുടിയേറ്റക്കാരുടെ ഭാവി മാറ്റൂ.ഭക്ഷ്യ സുരക്ഷയിലും ഗ്രാമീണ വികസനത്തിലും നിക്ഷേപിക്കൂ"
ഇതാണ് ഈ വർഷത്തെ ഐക്യരാഷ്ട്രസഭയുടെ മുദ്രാവാക്യം


''ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സുണ്ടാവൂ ''
സ്വാമി വിവേകാനന്ദൻ


ഗംഗാദേവി.നവ നിർമാൻ  പബ്ലിക് സ്കൂൾ വാഴക്കാല 

October 16
12:53 2018

Write a Comment