SEED News

നാട്ടുരുചി ഭക്ഷ്യമേള നടത്തി


നാഗലശ്ശേരി: ലോക ഭക്ഷ്യദിനാചരണത്തോടനുബന്ധിച്ച് നാഗലശ്ശേരി ഗവ. ഹൈസ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബും ആരോഗ്യ ക്ലബ്ബും ചേർന്ന് നാട്ടുരുചി  ഭക്ഷ്യമേള സംഘടിപ്പിച്ചു. വ്യത്യസ്തങ്ങളായ നാടൻവിഭവങ്ങൾ കുട്ടികൾ പ്രദർശനത്തിനായൊരുക്കി. വാർഡംഗം മണികണ്ഠൻ ഉദ്ഘാടനംചെയ്തു. പി.ടി.എ. പ്രസിഡന്റ് ഷംസുദ്ദീൻ അധ്യക്ഷനായി.
ഹരിത കേരളം മിഷന്റെ ഒമ്പതാം ഹരിതോത്സവത്തിന്റെ ഭാഗമായിട്ടാണ് ജില്ലാതല പരിപാടി നടത്തിയത്. അഷ്ടാംഗം ആയുർവേദ വിദ്യാപീഠത്തിലെ ഡോ. ജോൺസൺ ക്ലാസെടുത്തു. ബി.ആർ.സി. പരിശീലകൻ രാധാകൃഷ്ണൻ, വിദ്യാർഥിനി അഫ്ര, പ്രധാനാധ്യാപിക പി. സുധ, സ്റ്റാഫ് സെക്രട്ടറി ദേവരാജ് എന്നിവർ സംസാരിച്ചു.

October 17
12:53 2018

Write a Comment

Related News