SEED News

ലോക ഭക്ഷ്യ ദിനത്തിൽ റെയിൽവെ സ്റ്റേഷനിൽ പൊതിച്ചോർ വിതരണം നടത്തി

പാലക്കുന്ന് : ലോക ഭക്ഷ്യ ദിനത്തിൽ കോട്ടിക്കുളം റെയിൽവെ സ്റ്റേഷനിൽ പൊതിച്ചോർ വിതരണം നടത്തി പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്കൂൾ സീഡ്-നന്മ കൂട്ടുകാർ. വിശപ്പും ദാരിദ്ര്യവും ലോകത്തു നിന്ന് തുടച്ചു നീക്കുക എന്നത് മനുഷ്യാവകാശമാണെന്നും അത് ഈ സമൂഹത്തിന് കൂടുതലായി അറിയാൻ കഴിയണമെന്നും ഓർമ്മിപ്പിക്കുന്നതിനു വേണ്ടിയാണ് സീഡ്-നന്മ കൂട്ടുകാർ കോട്ടിക്കുളം റെയിൽവെ സ്റ്റേഷനിൽ പൊതിച്ചോർ വിതരണം നടത്തിയത്.

സകൂൾ പ്രിൻസിപ്പാൾ പി.മാധവൻ, വിദ്യാർത്ഥികളായ രോഹിത്, അഷിത, ഹരിനന്ദന, ലോകേഷ്, സീഡ് കോ-ഓർഡിനേറ്റർ മണികണ്ഠൻ പിലാത്തറ എന്നിവർ നേതൃത്വം നൽകി.


October 17
12:53 2018

Write a Comment

Related News