SEED News

കരനെൽ കൃഷിയിൽ തുടർച്ചയായി നൂറുമേനിയുമായി ചാവറദർശ ൻ സി എം ഐ പബ്ലിക് സ്കൂൾ

കൂനമ്മാവ് : പാഠ്യ -പഠിയേതര  രംഗത് നൂറുമേനി വിജയത്തിളക്കവുമായി മുന്നേറുന്ന കൂനമ്മാവ് ചാവറ ദർശൻ പബ്ലിക് സ്കൂൾ  പ്രകൃതി സാംരക്ഷണ ,കാർഷിക രംഗങ്ങളിലും  തങ്ങളുടെ പ്രാഗത്ഭ്യവും ,പ്രതിബദ്ധതയും  തെളിയിച്ചുകൊണ്ടിരിക്കുന്നു .ഇതിന്റെ  ഭാഗമായി  മാതൃഭൂമി സീഡുമായി സഹകരിച് സ്കൂളിൽ  നടത്തിയ  കരനെൽ കൃഷിയുടെ വിളവെടുപ്പ് നടന്നു.സ്കൂൾ മാനേജർ റവ.ഫാ. സക്കറിയാസ്  പായിക്കാട്ട് , പ്രിൻസിപ്പൽ  റവ.ഫാ. പൗലോസ്  കിടങ്ങേൻ , വൈസ് പ്രിൻസിപ്പൽ ശ്രീമതി .അനില  അലക്‌സാണ്ടർ , ഹെഡ്മിസ്ട്രസ്  ദുർഗ്ഗാ  പുരുഷോത്തമൻ ,പി ടി എ  പ്രസിഡന്റ് ലിജോ വർഗീസ് ,പി ടി  എ ഭാരവാഹികൾ ,സ്കൂൾ സീഡ് കോർഡിനേറ്റർ അനിത കെ എ ,സിതാര ജോസഫ്‌സ് , സ്കൂൾ സീഡ് പ്രവർത്തകരും മറ്റുകുട്ടികളൂം വിളവെടുപ്പിൽ പങ്കാളികൾ ആയി,കുട്ടികൾ ക്കു കൊയ്ത്തിന്റെ ശരിയായ രീതിയും  തുടർന്നുള്ള പ്രവർത്തനങ്ങളും  സ്കൂളിലെ കാർഷിക പ്രവർത്തനങ്ങൾക്ക്  വേണ്ട ഉപദേശവും പൂർണ്ണസഹായവും ചെയ്തുവരുന്ന ജോഷിച്ചേട്ടൻ മനസ്സി ലാക്കി കൊടുത്തു. കുട്ടികൾക്ക് ഇതൊരു നവ്യാനുഭവമായി

October 17
12:53 2018

Write a Comment

Related News