SEED News

കല്ലാനിക്കൽ സ്കൂളിൽ ഇനി "ബാലി" വിളയും

ല്ലാനിക്കൽ: "ബാലി" ഇനി മുതൽ കല്ലാനിക്കൽ  സെന്റ്.ജോർജ് ഹൈസ്കൂളിലുണ്ടാകും. ബാലിദ്വീപിൽ  നിന്നാണ് കൊണ്ടുവന്നത്. 
ഞാറ്റു പാട്ടിന്റെ ശീലുകളോടെ  മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ  സ്കൂളിലെ ഗ്രൗണ്ടിനോടു ചേർത്ത് ഒരുക്കിയ 3 സെന്റിലാണ് പാടമൊരുക്കി "ബാലി" വിതച്ചു.അവിടുത്തെ ഒരിനം നെൽവിത്താണിത്.

 2015-മുതൽ സ്കൂളിൽ
സ്ഥിരമായി നെൽകൃഷി ചെയ്തുവരുന്നു.
രക്തശാലി, ജീരകശാല, നവര, മുള്ളൻകൈമ, വെളിയൻ, ചെന്നെൽത്തൊണ്ടി, ഗന്ധകശാല, തുടങ്ങി നിരവധി വിത്തുകൾ മാറിമാറി വിതച്ചുവരുന്നു.

സ്കൂൾ മാനേജർ ഫാ.മാത്യു തേക്കുംകാട്ടിൽ,
ഹെഡ് മാസ്റ്റർ ബിജോയി മാത്യു, സീഡ് കോ ഓർഡിനേറ്റർ റിനോജ് ജോൺ, സിസ്റ്റർ.സൗമ്യ മാത്യു, അധ്യാപകനായ ബിജോ അഗസ്റ്റിൻ, പി.ടി.എ പ്രസിഡന്റ് ഷാജി മാത്യു,
സീഡ് ക്ലബ് അംഗങ്ങളായ കെ.ആർ ഹരികൃഷ്ണൻ, അനശ്വര പി.എസ് എന്നിവർ നേതൃത്വം നൽകി.

October 17
12:53 2018

Write a Comment

Related News