SEED News

ഭക്ഷ്യസുരക്ഷയുടെ പ്രാധാന്യം ഓർമപ്പെടുത്തി സെമിനാർ

ലോക ഭക്ഷ്യദിനാചരണത്തിന്റെ ഭാഗമായി മണത്തണ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സീഡ് ക്ലബ്ബ്‌  'ഭക്ഷ്യസുരക്ഷയുടെ പ്രാധാന്യം'  എന്ന വിഷയത്തിൽ സെമിനാർ അവതരിപ്പിച്ചു. നാം പാഴാക്കുന്ന ഭക്ഷണം മറ്റുള്ളവർക്കുകൂടി അവകാശപ്പെട്ടതാണെന്ന സന്ദേശവും സെമിനാർ നൽകി.
പ്രഥമാധ്യാപിക പി.കെ.രുഗ്മിണി ഉദ്ഘാടനം ചെയ്തു. എസ്‌.എം.ദേവനന്ദൻ മോഡറേറ്ററായി. പി.എസ്‌.ദേവനന്ദ, കെ.പി.ഹൃദ്യശ്രീ, എസ്‌.എം. മുഹമ്മദ് സിനാൻ, എം.എൻ.നിഷാൻ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. അക്ഷയ് വിനോദ് കുമാർ, സ്വാതിലക്ഷ്മി സതീഷ്‌ എന്നിവർ സംസാരിച്ചു. സീഡ് കോ-ഓർഡിനേറ്റർ കെ.ആർ.തങ്കച്ചൻ, എൻ.എസ്‌.ബീന, ടി.സിന്ധു, കെ.രമിത്ത് എന്നിവർ നേതൃത്വം നൽകി.

October 19
12:53 2018

Write a Comment

Related News