SEED News

ശുചിത്വ സന്ദേശവുമായി പ്രമാടം നേതാജി സ്കൂളിലെ കുട്ടികൾ.


പ്രമാടം: മാതൃഭൂമി  സീഡ് ക്ലബ്ബിന്റെ നേരത്വത്തിൽ പ്രമാടം നേതാജി ഹയർ സെക്കന്ററി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ   റാലിയും പരിസര ശുചീകരണ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു. പരിസര ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രമാടം പഞ്ചായത്തിലെ കൃഷി ഭവനും മൃഗാശുപത്രിയും കുട്ടികൾ വൃത്തിയാക്കി. God gave us Green, We make it clean  എന്നതായിരുന്നു കുട്ടികളുടെ ശുചിത്വ സന്ദേശം. ദൈവം നൽകിയ പച്ചപ്പിനെ തങ്ങളാൽ കഴിയും വിധം കത്ത് സംരെക്ഷിക്കാൻ ശ്രമിക്കുക അതോടൊപ്പം അതെ മറ്റുള്ളവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുട്ടികൾ  പൊതു സ്ഥലം ശുചിയാക്കിയത്. കൃഷി ഭവൻ തിരഞ്ഞെടുത്തതുമൂലം  പൊതു സ്ഥലങ്ങൾ വൃത്തിയാക്കി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയും കുട്ടികൾക്ക് മറ്റുള്ളവരിലേക്കെ എത്തിക്കാനായി.

October 19
12:53 2018

Write a Comment

Related News