SEED News

കൊയ്തുത്സവം


ഉദുമ:
          ഉദുമ ഹയർസെക്കണ്ടറി സ്കൂൾ എൻ എസ്‌ എസ്‌ , സീഡ് യൂണിറ്റിന്റെ തുടർച്ചയായ 5 ആം വർഷത്തെ കൊയ്തുത്സവം കാഞ്ഞങ്ങാട്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം ഗൗരി നിർവ്വഹിച്ചു.ഉദുമ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ എ മുഹമ്മദാലി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത്‌ അംഗങ്ങളായ ഇന്ദിരാ ബാലകൃഷ്ണൻ,ചന്ദ്രൻ നാലാം വാതുക്കൽ,ബീവി അഷ്രഫ്‌,വത്സല ശ്രീധരൻ,രജിത അശോകൻ ,പി ടി എ പ്രസിഡന്റ്‌ വി ആർ ഗംഗാധരൻ ,ഹെഡ്മാസ്റ്റർ ടി പി മധുസൂദനൻ ,സ്റ്റാഫ്‌ സെക്രട്ടറി സുനിത ഡി, അധ്യാപകർ ഇവർ ആശംസകൾ അർപ്പിച്ചു.പ്രിൻസിപ്പാൾ പി മുരളീധരൻ നായർ സ്വാഗതവും,പ്രോഗ്രാം ഓഫീസർ എ വി രൂപേഷ്‌ നന്ദിയും പറഞ്ഞു.ചടങ്ങിൽ പാരമ്പര്യ കർഷകനായ കൊട്ടൻ നെ ആദരിക്കുകയും ചെയ്തു.

October 19
12:53 2018

Write a Comment

Related News