SEED News

പേരത്തൈ വിതരണംചെയ്തു



ചെറുവട്ടൂർ: ആഗോളതാപനത്തെ ചെറുക്കുന്നതിൽ വിദ്യാർഥികളുടെ പങ്ക് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ചെറുവട്ടൂർ 
എം.എൽ.എ.എം.യു.പി.സ്‌കൂളിൽ പേരത്തൈ വിതരണം നടത്തി.
മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും ഹരിതസേനയുടെയും നേതൃത്വത്തിൽ സ്‌കൂളിലെ എല്ലാ വിദ്യാർഥികൾക്കും തൈ വിതരണംചെയ്തു.  പി.ടി.എ. പ്രസിഡന്റ് പി. മുസ്തഫ സ്‌കൂൾ ലീഡർ റാണിഷ് റഷീദിനു കൈമാറിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.
പ്രഥമാധ്യാപകൻ കെ. അബ്ദുറഹ്മാൻ, മാനസ് എന്നിവർ സംസാരിച്ചു.

October 19
12:53 2018

Write a Comment

Related News