SEED News

"കൈ കഴുകാൻ പ്രത്യേക ബെല്ല് അടിച്ച് "വൈക്കിലശ്ശേരി യു പി സ്കൂൾ

വൈക്കിലശ്ശേരി: വൈക്കിലശ്ശേരി യു.പി സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക കൈ കഴുകൽ ദിനം ആചരിച്ചു. ഹെഡ്മിസ്ട്രസ് മോളി സുഷമ ഉദ്ഘാടനം ചെയ്തു. കൈ കഴുകലിന്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിക്കാൻ സീഡ് അംഗങ്ങൾ സ്കൂളിൽ ബോധവൽക്കരണ ക്ലാസ് നടത്തി. എല്ലാവർക്കും ഒരുമിച്ച് കൈകഴുകാൻ പ്രത്യേക ബെല്ല് അടിക്കുകയും സോപ്പും ഹാൻഡ് വാഷും ഉപയോഗിച്ച് മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും കൈ കഴുകുകയും ചെയ്തു. സീഡ് അംഗം രാജീവൻ കൈ കഴുകലിന്റെ പ്രാധാന്യം വിശദീകരിച്ചു. രോഗങ്ങളെ പടി കടത്താനും ആരോഗ്യം നിലനിർത്താനും കൈകൾ എന്നും ശുചിയായി സൂക്ഷിക്കും എന്നും വൃക്തി ശുചിത്വം നിലനിർത്തും എന്നും വിദ്യാർത്ഥികൾ പ്രതിജ്ഞ എടുത്തു. സമൂഹത്തിനെയും വിദ്യാർത്ഥികളെയും ബോധവൽക്കരിക്കാനുള്ള പ്രവർത്തനങ്ങൾ നടത്താൻ സീഡ് അംഗങ്ങൾ തീരുമാനിച്ചു. സീഡ് കോർഡിനേറ്റർ അഷ്ക്കർ അധ്യാപകരായ അനൂപ്‌, അമൽ, ആയിഷ, ജയ് സി ,മിഥുല എന്നിവർ നേതൃത്വം നൽകി.

October 23
12:53 2018

Write a Comment

Related News