SEED News

കൈകഴുകല്‍ദിനാചരണം നടത്തി

വേളംകോട്: വേളംകോട് സെയ്‌ന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂളില്‍ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കൈകഴുകല്‍ ദിനാചരണം വിവിധ പരിപാടികളോടെ ആചരിച്ചു. സ്കൂള്‍ ലോക്കല്‍ മാനേജര്‍ ഫാ. അനീഷ് കവുങ്ങുംപിള്ളില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സീഡ് കോ-ഓര്‍ഡിനേറ്റര്‍ വിനയചന്ദ്രന്‍ ബോധവത്‌കരണ ക്ലാസെടുത്തു. പരിപാടിയുടെ ഭാഗമായി ഹ്രസ്വചിത്ര പ്രദര്‍ശനം, റോള്‍ പ്ലേ, ഉപന്യാസമത്സരം എന്നിവ സംഘടിപ്പിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. റെജി കോലാനിക്കല്‍ കുട്ടികള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈസ് പ്രിന്‍സിപ്പല്‍ ജസിത കെ. ഫാ. ജിതിന്‍ കൊരയംമാക്കില്‍, ഐശ്വര്യ എം.എസ്. എന്നിവര്‍ സംസാരിച്ചു.

October 23
12:53 2018

Write a Comment

Related News