SEED News

പ്രകൃതിപഠനവുമായി സീഡ് അംഗങ്ങൾ പറമ്പിക്കുളത്ത്


പനങ്ങാട്ടിരി എ.യു.പി. സ്കൂൾ സീഡ് ക്ലബ്ബ്‌ വിദ്യാർഥികൾ പ്രകൃതിപഠനയാത്രയുടെ ഭാഗമായി പറമ്പിക്കുളം വന്യജീവിസങ്കേതത്തിലെത്തിയപ്പോൾ
കൊല്ലങ്കോട്: പ്രകൃതിപഠനവും പക്ഷിനിരീക്ഷണവുമായി പനങ്ങാട്ടിരി എ.യു.പി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങൾ പറമ്പിക്കുളം വന്യജീവിസങ്കേതത്തിലെത്തി. 45പേരാണ് പഠനയാത്രയിൽ പങ്കാളികളായത്.
വന്യജീവിസങ്കേതത്തിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച സംഘം അഞ്ച്‌ കിലോമീറ്റർ വനത്തിലൂടെ ട്രക്കിങും പക്ഷിനിരീക്ഷണവും നടത്തി. വനംവകുപ്പിന്റെ ക്ലാസുമുണ്ടായി. അധ്യാപകരായ പി.ആർ. ജയകൃഷ്ണൻ, എൻ. ഭാസ്കരൻ, എം. രാധാകൃഷ്ണൻ, വി. രാമകുമാർ, ജയശങ്കർ, ഗിരീഷ്, പ്രിയ, ഷാജിമോൾ, രാധ എന്നിവർ നേതൃത്വം നൽകി.

October 24
12:53 2018

Write a Comment

Related News