SEED News

ഹരിതസന്ദേശവുമായി ആറാംവർഷവും ചെറുമുണ്ടശ്ശേരി സ്കൂൾ


ഒറ്റപ്പാലം: കലോത്സവവേദികളെയും വിദ്യാലയങ്ങളെയും പ്ലാസ്റ്റിക്‌ വിമുക്തമാക്കാനുള്ള ചെറുമുണ്ടശ്ശേരി യു.പി. സ്കൂളിലെ ഹരിതം സീഡ്‌ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ആറാംവർഷത്തിലേക്ക്‌. 
പരിസ്ഥിതി പ്രവർത്തകനും വിദ്യാലയത്തിലെ അധ്യാപകനുമായ എൻ. അച്യുതാനന്ദന്റെ നേതൃത്വത്തിൽ 2012-ലാണ്‌ സീഡ്‌ ക്ലബ്ബ്‌ പ്ലാസ്റ്റിക്‌ വിമുക്ത പ്രവർത്തനങ്ങൾക്ക്‌ തുടക്കംകുറിച്ചത്‌.
2016-ൽ ഷൊർണൂരിൽ നടന്ന സംസ്ഥാന ശാസ്ത്രമേള ഉൾപ്പെടെ ഇക്കഴിഞ്ഞ അഞ്ചുവർഷങ്ങളിലായി ജില്ലയിലെ വിവിധമേളകൾക്കും കലോത്സവങ്ങൾക്കും ബോധവത്‌കരണപ്രവർത്തനങ്ങൾക്കുമായി 15000ത്തോളം തുണിസഞ്ചികളാണ്‌ സീഡ്‌ ക്ലബ്ബ്‌ സൗജന്യമായി നൽകിയത്‌. പരിസ്ഥിതിസൗഹൃദസന്ദേശം പകർന്ന്‌, ഇക്കഴിഞ്ഞ മൂന്നുവർഷങ്ങളിലായി ശബരിമലയിലും തുണിസഞ്ചികൾ വിതരണംചെയ്തു. തൃക്കടീരി പി.ടി.എ. ഹയർ സെക്കൻഡറി സ്കൂളിൽവെച്ച്‌ നടക്കുന്ന ഈ വർഷത്തെ ഉപജില്ലാ ശാസ്ത്രമേളയ്ക്ക്‌ തുണിസഞ്ചികൾ നൽകി. 
രജിസ്‌ട്രേഷൻ കമ്മിറ്റിക്കുവേണ്ടി മേള കൺവീനറും പി.ടി.എ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലുമായ വി. മുഹമ്മദ്‌ അഷറഫ്‌ തുണിസഞ്ചികൾ ഏറ്റുവാങ്ങി. ഉപജില്ലാ ഗണിത ക്ലബ്ബ് കൺവീനർ ഡി. സജിരാജ്‌, രജിസ്‌ട്രേഷൻ കമ്മിറ്റി കൺവിനർ സി. വിവേക്‌ എന്നിവർ പങ്കെടുത്തു. 

October 24
12:53 2018

Write a Comment

Related News